ട്വോണാഘോഷ പരുപാടികള്‍

Posted: September 9, 2011 in Uncategorized
ഹലോ...ഹല്ലോ....മൈക്ക്‌ ടെസ്റ്റിംഗ്......

ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കുക.......

എല്ലോര്‍ക്കും ട്വോണാഘോഷ പരുപാടിയിലെക്ക് സ്വാഗതം!!

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആലിന്റെ ചോട്ടില്‍ ഇരിക്കുന്ന കാളിയാടന്റെ അടുത്ത്‌ചെന്ന്
 പേര് നല്‍കേണ്ടതാണ്....
സൂക്ഷിക്കുക പെണ്ണുങ്ങള്‍ അങ്ങോട്ട്‌ ചെന്ന് നടക്കല്ലേ ഇരിക്കല്ലേ!!

ആദ്യമായി ഈശ്വര പ്രാര്‍ത്ഥന ബൈ ബെടുക്കൂസ്‌ ഛെ!! വടക്കൂസ്‌ 

"ട്വാവേലി നാടു വാണീടും കാലം
ട്വീപ്പുകള്‍ എല്ലാരുമോന്നുപോലെ
ആമോദത്തോടെ വസിച്ചിടും കാലം
ബ്ലോക്കുകള്‍ ആന്നാര്‍ക്കുമോട്ടില്ല താനും
അണ്‍ഫോളോ ഇല്ലാ ഫെയിക്കുമില്ലാ
എള്ളോളമില്ലാ ചേതന്‍ ബ്ലോക്സ്‌......"

അടുത്തതായി എല്ലാവരും കാത്തുനിന്ന "ഇമവെട്ടാ മല്‍സരം"

പാര്ട്ടിസിപ്പന്റ്സ്

1 കുശുമ്പി ആന്‍റ് ഗോവിന്ദന്‍
2 അനൂപ്‌ ആന്‍റ് അചൂസ്‌
3 നെട്ടുരാന്‍ ആന്‍റ് സൌമ്യ

ജഡ്ജിങ്ങ് പാനല്‍ : കാളിയാടന്‍, പെരേര, പൊതുവാള്‍ 

 റിസള്‍ട്ട്‌: വളരെയധികം വാശിയേറിയ മലസരത്തിന്റെ ഒടുവില്‍.......
വിജയികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പ്‌ മത്സരത്തിന്‍റെ വിഷടാംശത്തിലെക്ക്
 മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്തു മത്സരത്തില്‍ നിന്ന്
 പിന്മാറിയ നെറ്റൂരാനുംസൗമ്യയും അയോഗ്യരാക്കപെട്ടിരിക്കുന്നു..... 
തന്നെ ഫെയിക്ക്‌ എന്ന് വിളിച്ചതില്‍ മനം നൊന്ത അചൂസ്‌ പിന്മാറുകയും ചെയ്തതിനാല്‍.....
കുശുംബിയെയും ഗോവിന്തനെയും വിജയികളായി പ്രഖ്യാപിക്കാന്‍ പോകുകയാണ്..... 
പക്ഷെ ഏവരെയും അതിശയിപ്പിച്ചുകൊണ്ട ഇതാ നമ്മുടെ കാളിയാടനും
കാണികളില്‍ ഒരാള്‍ ആയ മൈന്റ്_മേല്‍ടറും
 ഇപ്പോഴും ഇമചിമ്മാതെ നോക്കി ഇരിക്കുകയാണ്..........

ഒരു അറിയിപ്പ്‌....

"
പൂരക്കളി മത്സരത്തിന്റെ പേര് തെറിപ്പൂര മത്സരം എന്ന് മാറ്റിയിരിക്കുന്നു... 
ഗ്രൌണ്ടിന്റെ നടുഭാഗത്ത്‌ നിന്ന് കേള്‍ക്കുന്ന തെറിവിളികള്‍ മത്സരതിന്റെതല്ല .. 
ഒറിജിനല്‍ മത്സരം വരാനിരിക്കുന്നേയുള്ളൂ...
"

ഓണത്തല്ലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാ തല്ലാര്‍ത്തികളും ഗ്രൌണ്ടിന്റെ വലതു ഭാഗത്തേക്ക്‌ നീങ്ങുക

ഒരു കാര്യം ശ്രദിക്കുക പരസ്പ്പരം ബ്ലോക്ക്‌ ചെയ്തവര്‍ തമ്മില്‍ അടിപിടി പാടില്ല!! 

വാശിയേറിയ മത്സരത്തിന്‍റെ അവസാന റൌണ്ടില്‍ ലോലെട്ടനും പ്രവീണും തമ്മിലുള്ള മല്‍സരമാണ് നടക്കുന്നതു..........
ഹേ....ആറാട്?? ഛെ ആരാത്??
 ചേച്ചി നിങ്ങളാരാ?? $%&*@#$
 സോറി...കാണികള്‍ ക്ഷമിക്കണം വീട്ടിലെ അടുക്കളപ്പണി തീര്‍ക്കാതെ ഇങ്ങോട്ട് വന്ന ലോലെട്ടനെ 
ഭാര്യ കുട്ടിമാളു  വിളിച്ചോണ്ട് പോയതിനാല്‍ പ്രവീണിനെ വിജയി ആയി പ്രഖ്യാപിക്കുന്നു

"ശ്രദ്ധിക്കുക......
മിഠായി പെരുക്കല്‍ മത്സരത്തിന്‍റെ മിഠായി അടിച്ചോണ്ടു പോയ ശ്രീനാഥ് ഉടനെ സ്റെജിന്റെ പുറകില്‍ എത്തിച്ചേരുക...
ട്യാ..വല്ലോം എനിക്കും കൂടെ താടാ"

ഗ്രൌണ്ടിന്റെ തെക്ക് ഭാഗത്ത്‌ നടക്കുന്ന പൂക്കളമിടല്‍ മത്സരം തീക്കളിയില്‍ കലാശിക്കാനുള്ള 
എല്ലാ സാധ്യതയും ഉണ്ടായത് കൊണ്ട്
 ആ ഭാഗത്തേക്ക്‌ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം....
മൂക്കള ഒളിപ്പിച്ച് നടക്കുന്ന നോട്ടി_പ്രിന്‍സ്‌ അവടെ തെണ്ടിനടക്കുന്നുണ്ടെല്‍ വീട്ടില്‍ പോടാ..."

"പുലിക്കളിക്ക് ഇക്കുറി കണ്ടമാനം മത്സരാര്‍ത്തികള്‍ ഉണ്ട്...
അവര്‍ കൂടുതലും കൊല്ലത്ത് നിന്നാണ് വരുന്നത്.. 
അത് കൊണ്ട് തന്നെ ഇക്കുറി കാലു വാരല്‍, തെറി അഭിഷേകം, ഈഗോ പ്രദര്‍ശനം , വാടാ പോടാ വിളി,
 മുഖം മൂടികള്‍, അനോണികള്‍ തുടങ്ങി എല്ലാ ശല്യങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്... 
ആ ഭാഗത്ത്‌ ബ്ലോക്കമാരുടെയും RT അടി വീരന്മാരുടെയും നല്ല തിരക്ക് ഇപ്പോള്‍ തന്നെ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്...
 അത് കൊണ്ട് പെട്ടെന്ന് മുറിവേല്‍ക്കുന്ന മനസ്സുള്ള ആരും ആ ഭാഗത്തേക്ക്‌ പോകരുത്..
 തൊലിക്കട്ടി കൂടുതലുള്ളവര്‍ മാത്രമേ ആ ഭാഗത്തേക്ക്‌ പോകാവൂ..........
കരിമ്ബുലിയുടെ വേഷം കെട്ടിയ ബിജോയുടെ മേയിക്കപ്പ്‌ തകര്‍പ്പന്‍ ആയിട്ടുണ്ട്!! 
ങേ മേയിക്കപ്പ്‌ അല്ലാ തൊലിക്കട്ടി ആണെന്നോ!! "

"തെങ്ങചിരകല്‍ മത്സരത്തിന്‍റെ വിജയിയായി ranjuus നെ പ്രഖ്യാപിക്കുന്നു......
മത്സരത്തിന്‍റെ ഇടക്ക് അയ്യോ എന്റെ അമ്മു എന്നും പറഞ്ഞു ഓടിയ വിനീതാസന്തോസിനുള്ള
 പ്രോത്സാഹന സമ്മാനവും കൈപ്പട്ടെണ്ടതാണ്"

പൂക്കള മത്സരത്തിന്‍റെ വിധിപരയുകയാണ്....
എല്ല്ലാവരില്‍നിന്നും വത്യസ്ടമായി കറി ലീഫുകൊണ്ട് പൂക്കളം ഉണ്ടാക്കി പ്രവീണ്‍
 അതിന്റെ സമ്മാനവും കരസ്ടമാകിയിരിക്കുകയാണ്........

പിന്നെ മറ്റൊരു പ്രധാന അറിയിപ്പ് : ഇക്കുറി കൈകൊട്ടിക്കളി മത്സരം ഉണ്ടായിരിക്കുന്നതല്ല
 പകരം കയ്യാങ്കളി മത്സരം ആയിരിക്കും നടക്കുക.
 കൈകൊട്ടിക്കളിക്കു മത്സരാര്‍ത്തികള്‍ ആരും പേര് രെജിസ്റ്റര്‍ ചെയ്തിട്ടില്ല..
 കയ്യാങ്കളി മത്സരത്തിനു ഇപ്പോഴും ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു.
 ഒരു കയ്യാങ്കളി പേടിച്ചു രെജിസ്ട്രേഷന്‍ നിര്‍ത്തിവെക്കാന്‍ കഴിയുന്നില്ല........

"അമ്മ വീട്ടില്‍ നിന്ന് സദ്യ ഉണാന്‍ വിളിച്ചതിനാല്‍ ഞാന്‍ പോയി ഉണ്ടിട്ട് വരാം........"
Advertisements
Comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s