ഹലോ...ഹല്ലോ....മൈക്ക്‌ ടെസ്റ്റിംഗ്......

ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കുക.......

എല്ലോര്‍ക്കും ട്വോണാഘോഷ പരുപാടിയിലെക്ക് സ്വാഗതം!!

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആലിന്റെ ചോട്ടില്‍ ഇരിക്കുന്ന കാളിയാടന്റെ അടുത്ത്‌ചെന്ന്
 പേര് നല്‍കേണ്ടതാണ്....
സൂക്ഷിക്കുക പെണ്ണുങ്ങള്‍ അങ്ങോട്ട്‌ ചെന്ന് നടക്കല്ലേ ഇരിക്കല്ലേ!!

ആദ്യമായി ഈശ്വര പ്രാര്‍ത്ഥന ബൈ ബെടുക്കൂസ്‌ ഛെ!! വടക്കൂസ്‌ 

"ട്വാവേലി നാടു വാണീടും കാലം
ട്വീപ്പുകള്‍ എല്ലാരുമോന്നുപോലെ
ആമോദത്തോടെ വസിച്ചിടും കാലം
ബ്ലോക്കുകള്‍ ആന്നാര്‍ക്കുമോട്ടില്ല താനും
അണ്‍ഫോളോ ഇല്ലാ ഫെയിക്കുമില്ലാ
എള്ളോളമില്ലാ ചേതന്‍ ബ്ലോക്സ്‌......"

അടുത്തതായി എല്ലാവരും കാത്തുനിന്ന "ഇമവെട്ടാ മല്‍സരം"

പാര്ട്ടിസിപ്പന്റ്സ്

1 കുശുമ്പി ആന്‍റ് ഗോവിന്ദന്‍
2 അനൂപ്‌ ആന്‍റ് അചൂസ്‌
3 നെട്ടുരാന്‍ ആന്‍റ് സൌമ്യ

ജഡ്ജിങ്ങ് പാനല്‍ : കാളിയാടന്‍, പെരേര, പൊതുവാള്‍ 

 റിസള്‍ട്ട്‌: വളരെയധികം വാശിയേറിയ മലസരത്തിന്റെ ഒടുവില്‍.......
വിജയികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പ്‌ മത്സരത്തിന്‍റെ വിഷടാംശത്തിലെക്ക്
 മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്തു മത്സരത്തില്‍ നിന്ന്
 പിന്മാറിയ നെറ്റൂരാനുംസൗമ്യയും അയോഗ്യരാക്കപെട്ടിരിക്കുന്നു..... 
തന്നെ ഫെയിക്ക്‌ എന്ന് വിളിച്ചതില്‍ മനം നൊന്ത അചൂസ്‌ പിന്മാറുകയും ചെയ്തതിനാല്‍.....
കുശുംബിയെയും ഗോവിന്തനെയും വിജയികളായി പ്രഖ്യാപിക്കാന്‍ പോകുകയാണ്..... 
പക്ഷെ ഏവരെയും അതിശയിപ്പിച്ചുകൊണ്ട ഇതാ നമ്മുടെ കാളിയാടനും
കാണികളില്‍ ഒരാള്‍ ആയ മൈന്റ്_മേല്‍ടറും
 ഇപ്പോഴും ഇമചിമ്മാതെ നോക്കി ഇരിക്കുകയാണ്..........

ഒരു അറിയിപ്പ്‌....

"
പൂരക്കളി മത്സരത്തിന്റെ പേര് തെറിപ്പൂര മത്സരം എന്ന് മാറ്റിയിരിക്കുന്നു... 
ഗ്രൌണ്ടിന്റെ നടുഭാഗത്ത്‌ നിന്ന് കേള്‍ക്കുന്ന തെറിവിളികള്‍ മത്സരതിന്റെതല്ല .. 
ഒറിജിനല്‍ മത്സരം വരാനിരിക്കുന്നേയുള്ളൂ...
"

ഓണത്തല്ലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാ തല്ലാര്‍ത്തികളും ഗ്രൌണ്ടിന്റെ വലതു ഭാഗത്തേക്ക്‌ നീങ്ങുക

ഒരു കാര്യം ശ്രദിക്കുക പരസ്പ്പരം ബ്ലോക്ക്‌ ചെയ്തവര്‍ തമ്മില്‍ അടിപിടി പാടില്ല!! 

വാശിയേറിയ മത്സരത്തിന്‍റെ അവസാന റൌണ്ടില്‍ ലോലെട്ടനും പ്രവീണും തമ്മിലുള്ള മല്‍സരമാണ് നടക്കുന്നതു..........
ഹേ....ആറാട്?? ഛെ ആരാത്??
 ചേച്ചി നിങ്ങളാരാ?? $%&*@#$
 സോറി...കാണികള്‍ ക്ഷമിക്കണം വീട്ടിലെ അടുക്കളപ്പണി തീര്‍ക്കാതെ ഇങ്ങോട്ട് വന്ന ലോലെട്ടനെ 
ഭാര്യ കുട്ടിമാളു വിളിച്ചോണ്ട് പോയതിനാല്‍ പ്രവീണിനെ വിജയി ആയി പ്രഖ്യാപിക്കുന്നു

"ശ്രദ്ധിക്കുക......
മിഠായി പെരുക്കല്‍ മത്സരത്തിന്‍റെ മിഠായി അടിച്ചോണ്ടു പോയ ശ്രീനാഥ് ഉടനെ സ്റെജിന്റെ പുറകില്‍ എത്തിച്ചേരുക...
ട്യാ..വല്ലോം എനിക്കും കൂടെ താടാ"

ഗ്രൌണ്ടിന്റെ തെക്ക് ഭാഗത്ത്‌ നടക്കുന്ന പൂക്കളമിടല്‍ മത്സരം തീക്കളിയില്‍ കലാശിക്കാനുള്ള 
എല്ലാ സാധ്യതയും ഉണ്ടായത് കൊണ്ട്
 ആ ഭാഗത്തേക്ക്‌ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം....
മൂക്കള ഒളിപ്പിച്ച് നടക്കുന്ന നോട്ടി_പ്രിന്‍സ്‌ അവടെ തെണ്ടിനടക്കുന്നുണ്ടെല്‍ വീട്ടില്‍ പോടാ..."

"പുലിക്കളിക്ക് ഇക്കുറി കണ്ടമാനം മത്സരാര്‍ത്തികള്‍ ഉണ്ട്...
അവര്‍ കൂടുതലും കൊല്ലത്ത് നിന്നാണ് വരുന്നത്.. 
അത് കൊണ്ട് തന്നെ ഇക്കുറി കാലു വാരല്‍, തെറി അഭിഷേകം, ഈഗോ പ്രദര്‍ശനം , വാടാ പോടാ വിളി,
 മുഖം മൂടികള്‍, അനോണികള്‍ തുടങ്ങി എല്ലാ ശല്യങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്... 
ആ ഭാഗത്ത്‌ ബ്ലോക്കമാരുടെയും RT അടി വീരന്മാരുടെയും നല്ല തിരക്ക് ഇപ്പോള്‍ തന്നെ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്...
 അത് കൊണ്ട് പെട്ടെന്ന് മുറിവേല്‍ക്കുന്ന മനസ്സുള്ള ആരും ആ ഭാഗത്തേക്ക്‌ പോകരുത്..
 തൊലിക്കട്ടി കൂടുതലുള്ളവര്‍ മാത്രമേ ആ ഭാഗത്തേക്ക്‌ പോകാവൂ..........
കരിമ്ബുലിയുടെ വേഷം കെട്ടിയ ബിജോയുടെ മേയിക്കപ്പ്‌ തകര്‍പ്പന്‍ ആയിട്ടുണ്ട്!! 
ങേ മേയിക്കപ്പ്‌ അല്ലാ തൊലിക്കട്ടി ആണെന്നോ!! "

"തെങ്ങചിരകല്‍ മത്സരത്തിന്‍റെ വിജയിയായി ranjuus നെ പ്രഖ്യാപിക്കുന്നു......
മത്സരത്തിന്‍റെ ഇടക്ക് അയ്യോ എന്റെ അമ്മു എന്നും പറഞ്ഞു ഓടിയ വിനീതാസന്തോസിനുള്ള
 പ്രോത്സാഹന സമ്മാനവും കൈപ്പട്ടെണ്ടതാണ്"

പൂക്കള മത്സരത്തിന്‍റെ വിധിപരയുകയാണ്....
എല്ല്ലാവരില്‍നിന്നും വത്യസ്ടമായി കറി ലീഫുകൊണ്ട് പൂക്കളം ഉണ്ടാക്കി പ്രവീണ്‍
 അതിന്റെ സമ്മാനവും കരസ്ടമാകിയിരിക്കുകയാണ്........

പിന്നെ മറ്റൊരു പ്രധാന അറിയിപ്പ് : ഇക്കുറി കൈകൊട്ടിക്കളി മത്സരം ഉണ്ടായിരിക്കുന്നതല്ല
 പകരം കയ്യാങ്കളി മത്സരം ആയിരിക്കും നടക്കുക.
 കൈകൊട്ടിക്കളിക്കു മത്സരാര്‍ത്തികള്‍ ആരും പേര് രെജിസ്റ്റര്‍ ചെയ്തിട്ടില്ല..
 കയ്യാങ്കളി മത്സരത്തിനു ഇപ്പോഴും ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു.
 ഒരു കയ്യാങ്കളി പേടിച്ചു രെജിസ്ട്രേഷന്‍ നിര്‍ത്തിവെക്കാന്‍ കഴിയുന്നില്ല........

"അമ്മ വീട്ടില്‍ നിന്ന് സദ്യ ഉണാന്‍ വിളിച്ചതിനാല്‍ ഞാന്‍ പോയി ഉണ്ടിട്ട് വരാം........"
Advertisements
ട്വിറ്ററില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ട്വീറ്റനോ ട്വീട്ടിയോ ആവുക എന്നാണല്ലോ.
ഇഷ്ടം പോലെ റീട്വീട്ടും മെന്‍ഷനുമായിചിലര്‍ വിലസുന്നതു കാണുമ്പോള്‍,
അതുപോലെയൊക്കെ ആകണമെന്ന് മനസ്സിലെങ്ങിലും ആരാ ആശിയ്ക്കാത്തത്? 
സ്വല്‍പ്പം ഫെയിമസ് ആയത് കൊണ്ട് പറയുന്നതാണെന്ന് കരുതരുത്‌, കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള് ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്.
തല പൊകച്ച് ചിന്തിച്ചുമിനുക്കി നല്ല കിടിലം ട്വീറ്റ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല.
 ആരുടെയെങ്കിലുമൊക്കെ ട്വീട്ടില്‍ കമന്റിട്ടാലോ ഒരു മെന്‍ഷന്‍ പോലും കിട്ടുകയുമില്ല.
ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു/അവിഞ്ഞ ട്വീറ്റമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്.
താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തി വായിച് ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക 
 
1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ[അല്ലാന്ന്‍ പറഞ്ഞാലും ആണ്]. 
നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി,
 പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ [സ്വന്തം ആണെങ്ങില്‍ ദിവസം മിനിമം 10ഫോലോവേര്സ് വച്ച് കിട്ടും]

“ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക.
ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും താഴെ പറയുന്നവ സ്വീകരിക്ക a)നടിയുടെ പടം‍, 
b)പുഷ്പങ്ങള്‍
c)മെഴുകുതിരി 
d)കണ്ണ് [പ്രത്യേകം ശ്രദ്ധിക്കുക മൂക്ക് വന്നു പോയാല്‍, പണി ആകും]
e)മയില്‍പ്പീലി 
f)മത്തങ്ങ
 അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍,സത്താര്‍,ഫെര്നാണ്ടാസ് അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും.
എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.

 
2. നിങ്ങള്‍ പുരുഷനാണെങ്കില്‍ ഫെയിമസ് ആവാന്‍ കുറെ കഷ്ടപ്പെടേണ്ടി വരും.

സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല.

അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. [മിന്നുന്ന ഫോട്ടോ, പൂവ്‌,പച്ച,ചുവപ്പ് കളര്‍ എന്നിവ ഒരിക്കലും പാടില്ല,]

പിന്നെ മേല്പറഞ്ഞ ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്.
ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. 
ഉദാഹരണം നായര്‍ ശശി, നമ്പൂതിരി ഷാജി, സോമന്‍ നമ്പ്യാര്‍ എന്ന പോലെ. 
ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. )
സ്വന്തം സൌന്തര്യത്തില്‍ ഒടുക്കത്തെ വിശ്വാസം ആണെങ്ങില്‍ താഴെ പറയുന്ന ഡിപ്പി ഉപയോഗിക്കേണ്ടതാണ്
b) ആരേലും മറിച്ചാ ഉടനെ അങ്ങേരുടെ ഡിപ്പി ഇടണം,സ്വാതന്ത്ര ദിനം വരുമ്പോ പതാക ഡിപ്പി [തല്‍ക്കാലം ഇന്ത്യെടെ മാത്രം മതി 200 രാജ്യത്തിന്റെം ഇട്ട് ഓവരാക്കണ്ട]

a)ഇപ്പൊ മാര്‍ക്കറ്റ് അനുസരിച്ച്, സന്തോഷ്‌പണ്ഡിറ്റ്,ബാബുരാജ്‌,അണ്ണാ ഹസാരെ എന്നിവര്‍ക്കാ മാര്‍ക്കെറ്റ്‌ [തല്ലി കൊന്നാലും ആ പേര് പറയാന്‍ പാടില്ലാത്ത മനുഷ്യന്റെ ഡിപ്പി ഇടരുത്‌ ]

 
3. ഇനി വേണ്ടത് കൂലങ്കഷമായ [പോയി തപ്പണ്ട പുതിയ വാക്കാണ്‌] പരിസരനിരീക്ഷണമാണ്.

 നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക. അടുത്തപടി അവരുടെ ട്വീട്ടുകളില്‍ ചറപരാന്നു മെന്‍ഷന്‍ ഇടല്‍‍.
 ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക.
അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം മെന്‍ഷന്‍.
എന്നാല്‍പുരുഷഗണത്തിന് അത്ര ഈസിയല്ല കാര്യങ്ങള്‍. ട്വീറ്റ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക.

ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ റിപ്ലേ ഇടണം.
 അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. [കാര്യം മനസ്സിലായില്ലെങ്ങില്‍ ആ @intimate പറഞ്ഞു തരും]
കൂടാതെ ആ ട്വീറ്റ് കാണുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.
 
4.
 ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, കണ്ണ് മാത്രം, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പെങ്ങടെ മക്കള്‍,അയല്വാസീടെ കുട്ടി എന്നിവടെ കൊല് മുട്ടായി കാണിച്ച് ചിരിപ്പിച്ചു എസുത്ത ഫോട്ടോകള്‍, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍, അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം.

 ആണുങ്ങള്‍ക്കും ആകാം, പക്ഷെ റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.
 
5.
 ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും.
 ഇനി സ്വന്തംട്വീട്ടിംഗ് ലേക്ക് കടക്കാം.
 
ഇംഗ്ലീഷിലാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും.
 ശ്രദ്ധിയ്ക്കേണ്ടകാര്യം,
 നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. 
ലൈക്ക്‌ 
a) http://www.buzzle.com/articles/inspirational-quotes-for-difficult-times.html
b) http://www.brainyquote.com/quotes/keywords/tough.html

c) ഇനി ഇതൊന്നും പോരെങ്കില്‍ വല്ല ഇറാക്കി, ഉക്രേനിയന്‍, ഉട്ടോപ്പിയന്‍ സിനിമകള്‍ കാണുക, ഒന്നും നോക്കണ്ടാ ആ സബ്ടൈറ്റില്‍ അങ്ങ് ടൈപ്പ്‌ ചെയ്ത് കീച്ച്ചിക്കോ

ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും.[ബോട്ടുകള്‍ എങ്ങിലും മൈന്‍ഡ്‌ ചെയ്യും]

 മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക
. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ.
 
6
 അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം.
 ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു ട്വീട്ടി നോക്കൂ.. 
ബന്ദിനു കല്ലേറു വരുന്നപോലെ റിപ്ലൈകള്‍ പറന്നു വരുന്നതു കാണാം. ഓരോ മേന്ഷനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക
 മെന്‍ഷന്‍ തരുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. 
എന്തായാലും ശരാശരി ഒരു ട്വീട്ടിനു 20-40 മെന്‍ഷന്‍ കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം.

 പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല.

 അവര്‍ ചെയ്യേണ്ടത്, 

രാഷ്ട്രീയം, 
മതം,
 സഹ ട്വീട്ടമാരെ പറ്റി എന്തെങ്കിലും ഗോസിപ്പ് [ഫെയിമാസായവരെ കൂട്ടത്തോടെ തെറി പറയല്‍ നല്ലൊരു കലാ പരുപാടി ആണ്]

 ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്.
 എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. 
ഒപ്പം“group Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ ഒരു ട്വീട്ടിനു നൂറു മെന്‍ഷന്‍ ഉറപ്പ്.
 
7.
 അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ ബ്ലോഗ്‌ ആരംഭിയ്ക്കാനുള്ള സമയമാണിത്.

 ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് 
എന്തെങ്കിലുമൊക്കെ എഴുതിവിടുക. 
“നീ,
 ,മൌനം,
ഏകാന്തത
ഞാന്‍,
പ്രണയം,
മഴ” 
എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം.
 ബ്ലോഗിനെ പറ്റി ഒരു ട്വീറ്റ് ഇടുക കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും.
 പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്.
 എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക.
 പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്.
ഒരു അന്‍പത് പേര്‍ക്കെങ്കിലും ബ്ലോഗ്‌ ലിങ്ക് മെന്‍ഷന്‍ ചെയ്യുക.
 കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ ബ്ലോഗിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ ഭ്ലോഗില്‍ കമന്റാത്തത്” 
എന്ന മോഡലില്‍.
 ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട് “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.
സമയമില്ല ഏന് പറയുന്നവര്‍ക്ക് വേണ്ടി നമുക്ക്‌ മുന്‍കൂട്ടി കമന്റ്റ് എഴുതി കൊടുക്കാവുന്നതാണ്
 
8.
 ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക് (സ്ത്രീകള്‍ ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും)
 അവസാനത്തെ ഒരടവുണ്ട്. 
ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക.
 മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം ട്വീടില്‍ മെന്‍ഷന്‍ ഇടീപ്പിക്കുക RT അടിപ്പികുക
ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്.
അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും.
 അവര്‍ക്കും അല്പം പഞ്ചാര വിതറുക. 20മെന്‍ഷന്‍ എങ്ങിലും ഷുവര്‍.

ഇതൊക്കെയാണ് വഴികള്‍...........
 നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ:
 സ്വന്തം ട്വീടിനു വരുന്ന മെന്‍ഷന് പോലും റിപ്ലേ കൊടുക്കരുത്. 
പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ ആവാം.
 മറ്റുള്ളവരുടെ ട്വീട്ടില്‍ പോകുകയേ ചെയ്യരുത്,അഥവാ പോയാല്‍ അത് നമ്മള്‍ അവരെ സഹായിക്കുക ആണെന്ന ഭാവത്തില്‍ ആകണം.
 ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക.
 അവരറിയട്ടെ നമ്മുടെ വെയിറ്റ്. 
പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ഡീഎം അയക്കാന്‍ നില്‍ക്കാവൂ.
 പലരോടു ഡീഎം അയക്കുമ്പോ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം.....
.......
ഇനിയും ഒരു രക്ഷയില്ലെങ്കില്‍............
 അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക.
 ട്വിറ്റെര്‍ കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക..
......
.............................................................ട്വേല്ലാവര്കും ട്വാശംസകള്‍.............
പൊട്ടൻ തെയ്യത്തെ കുറിച്ച് അറിയാത്തവർക്കായി,
പൊട്ടൻ തെയ്യം കാണാത്തവർക്കായി
ഇതാ ഒരു മനോഹരമായ ഡോക്യുമെന്ണ്ട്രി ..
ഒരു പക്ഷെ,
ശ്രീനാരായാണ ഗുരുവിനേക്കാൾ മുന്നേ,
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ സാമൂഹ്യവിപ്ലവകാരി………
അലങ്കാരൻ എന്ന കീഴാളൻ………
വേദം പഠിച്ചു എന്നതിന്റെ പേരിൽ ……
ലോക തത്വം പറഞ്ഞു എന്നതിന്റെ പേരിൽ………
ശങ്കരാചാര്യരുടെ സിൽബന്ദികളാൽ .. നാവറുത്ത് ചിതയിലേക്കെറിയപ്പെട്ടവൻ അലങ്കാരൻ…….
പിന്നെ നാവറുത്തവൻ പൊട്ടൻ എന്ന നിലയിലായി……..

പിന്നെ എന്നോ പൊട്ടന്‍ തെയ്യമായി…..

പൊട്ടൻ തെയ്യത്തെ കുറിച്ച് മനോഹരമായ ഒരു ഡോക്യുമെന്ടരി .. ..

ഞങ്ങടെ നാട്ടിൽ വച്ച് ചിത്രീകരിച്ച വളരെ ആധികാരികമായ വിവരണങ്ങളോടു കൂടീയ ഒരു നല്ല ഡോക്യുമെണ്ട്രി നാട്ടൂകാരനായ രൂപേഷ് കുമാർ [http://www.facebook.com/profile.php?id=755134666
] ഒരുക്കിയ ഈ ഡോക്യുമെണ്ട്രി പൊട്ടൻ തെയ്യത്തെ കുറിച്ച് അറിയാത്തവർക്ക് ഒരു പഠന ഗ്രന്ഥം തന്നെ ആയിരിക്കും


“സാധനം കയ്യിലുണ്ടോ……സാധനം കയ്യിലുണ്ടോ……”

“ഡാ ദാസാ മിണ്ടാതിരിക്ക് ഇത് അമേരിക്കയും ആണ്ടിപ്പെട്ടിയും ഒന്നുമല്ല….കൊച്ചിയാ കൊച്ചി…വല്ലവനും സാധനം എടുത്തുതരും…”

“അല്ല ദാസ നമ്മള് സാധാരണ പറയുന്നത്…..”

“മിസ്റര്‍ കോണ്‍സ്റ്ബില്‍ വിജയന്‍…മിണ്ടാതിരിക്കു..നമ്മുടെ നാലുപാടും ശത്രുക്കളാണ്…ഒന്നോ രണ്ടോ പെരെയല്ല 27 തീവ്രവാദികളെ പിടിക്കാനാണ് നമ്മള്‍ എത്തിയിരിക്കുന്നത്…..അറിഞ്ഞടുത്തോളം വളെരെയധികം ഭീകരന്മാരാനവര്‍”

“നമ്മള്‍ വളരെയധികം ജാഗരൂഗര്‍ ആയിരിക്കണം ”

“എന്തോന്നെടെയ്‌ നീ ഈ വാക്ക്‌ എവിടുന്ന് പഠിച്ചു….”

“എടാ ദാസ…”

“എന്താ വിജയാ…”

“എനിക്ക് പേടിയാകുന്നു…അവര് അമിട്ടോ ഗുണ്ടോ മറ്റോ ആണ്……”

“വിജയാ….ശക്തി കൊണ്ടല്ല ബുദ്ധി കൊണ്ടാണ് നമ്മള്‍ പോരാറെണ്ടത്…””എന്നാ നമുക്ക്‌ പോകാം രണ്ടും നമുക്ക്‌ ഇല്ലാലോ…നീ ആ ഫോട്ടം കണ്ടതല്ലേ?? 1 മുതല്‍ 0 വരെ എല്ലാ രൂപവും അതിലുണ്ട്….എന്നാലും ഉവര്‍ക്കെന്തിനാ ആലിക്കാസ് ജ്വല്ലേരി??”

“മണ്ടാ അത് മാത്രമാണ് നമ്മള്‍ കണ്ടെത്തേണ്ടത്…..അവരെ എല്ലാരേം പിടികൂടി കഴിഞ്ഞു….ഇനി ചോദ്യം ചെയ്താ മാത്രം മതി ”

*CUT*

സര്‍ എല്ലാരും ഉണ്ട്……നമുക്ക്‌ ചെറുത്‌ മുതല്‍ തുടങ്ങാം….

“എന്താടാ…നിന്‍റെ പേര്??”

“കണ്ണൂരാന്‍”

“ഹമ്മേ!!

[ഇവര് ഗുണ്ട തന്നെ] ഡാ ഡാ ചെരിയവായില്‍ വല്യ വര്‍ത്താനം പറയല്ലേ??!! കണ്ണൂരും പോലും കണ്ണൂരും!…….നിനക്ക് അറിയുന്നത് പറയെടാ…”

“കണ്ണുകള്‍ക്കും

ഹൃദയത്തിനുമിടയിലിരുന്നു

നാവു ചിലച്ചപ്പോള്‍

വായ്ക്കരിയിട്ട്

പ്രണയവും

ഇറങ്ങിപോയി……”

“വിജയാ…ചെക്കന് പ്രാന്താ വിട്ടേക്ക്…”

xx

“ങാ നീയാരാ??”

“ശെമീല്‍”

“ബാഗിലെന്തോന്നെടെയ്‌?? ബോംബ്‌ ആണാ?? കാട്ടിക്കെ??”

“ബോംബും കുന്തോം ഒന്നും ഇല്ല,നോക്കിക്കോ…പിന്നെ എന്‍റെ ഫീഡിംഗ് ബോട്ടിലില്‍ തൊട്ടു കളിക്കരുത്…..”

“ദാസാ ഇതിലൊരു മുഴുത്ത കല്ല്……ഇതൊരു പ്രധാന തുന്തു ആയിരിക്കും.”

“ഒന്ന് പോ സാറേ….ഇത് ഗുരുത്വാകര്‍ഷണം കൂട്ടാനാ……എന്നെ വിട്ടേര് എനിച്ചു ബോട്ട് പിടിക്കാന്‍ സമയമായി….ഇക്ക ഇപ്പൊ തന്നെ തുടങ്ങികാണും..!!”

xx

“എന്നെക്കൊണ്ട് എപ്പോഴും ചോടിപ്പിക്കണോ??? അങ്ങ് പറഞ്ഞൂടെ താനാര??”

“ചെലക്കാണ്ടുപോടാ..”

“പേര് പറയെടാ പന്നീ….”

“ചെലക്കാണ്ടുപോടാ….”

“ആ പോടാ…..ഇവനൊന്നും നന്നാകൂല….ഒരു ബഹുമാനോം ഇല്ല…”

xx

“സാറേ ഇവനാ ധനേഷ്‌…”

“എന്താടാ…”

“…..”

“വാ തുറന്നു പറയെടാ…..”

“സാറേ അവന്‍ ഞങ്ങളെ കണ്ടപ്പോ മുതല്‍ മിണ്ടീട്ടില്ല……വാ തുറന്നു മണ്ടത്തരം പറഞ്ഞാല്‍ ട്വീട്സ് ഒക്കെ ആളെവച്ച് എഴുതുന്നതാണെന്ന് മനസിലാകും അതാ…..”

“അവനോടു ചോദിച്ചാല്‍ അവന്‍ പറയും………നീയെതാടെ?”

“ഞാനാ സീയീയോ…..”

“അപ്പൊ നീയാണല്ലേ…സൂത്രധാരന്‍!!! ”

“അല്ല സാറേ അത് ഞാനല്ലാ ഞാന്‍ സീയീയോ ആണേ…..”

“എന്താടാ അമിട്ട്?? എവിടെയാടാ അമിട്ട് ഒളിപ്പിച്ചു വച്ചെക്കുന്നെ??”

“sir….AMIT is a group of tweeters,who all are tweetting in malayalam”

“മനസിലാകുന്ന വിധത്തില്‍ പരയെടെയ്‌….”

“സാര്‍ ട്വിറ്റെര്‍ നു കേട്ടിട്ടുണ്ടോ??…..പോട്ട് ഓര്‍കൂട്ട് നു കേട്ടിട്ടുണ്ടാ??

“”കൊണ്സ്ടബില്‍….ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് നീ ഉത്തരം പറയുന്നതാ നല്ലത്….”

“അത്….പിന്നെ….വിജയാ…നിനക്ക് അറിയില്ലേ?? ഈ സായിപ്പന്മാര് ഷര്‍ട്ടിന്റെ മോളില്‍ കൂടെ ഇടുന്ന സാധനം….അത് അതന്നെ!!!”

“ശവം…..അത് ഓവര്‍കൊട്ട് ആടെ….!!!”

*ആരാടെ അവിടെ വനിതാ പോലീസിന്‍റെ അടുത്ത്………*

“സര്‍ അവനാ കുര്യന്‍…വല്യ സ്ത്രീ പക്ഷവാദിയാ…..പണ്ട് ഇവനൊരു ലടീസ്‌ ടൈലര്‍ ഷോപ്പ്‌ ഉണ്ടാരുന്നു…പിന്നെ….ലേഡീസ്‌ ഒണ്‍ലി ഡ്രൈവിംഗ് സ്കൂള്‍……സാറിന് അറിയില്ലേ?? ഇദ്ദേഹം പാക്കിസ്ഥാന്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ഒരു കുടുംബത്തിലെ 2യുവതികളെ (മാത്രം)രക്ഷിചിട്ടുണ്ട്…..ഇദ്ദേഹം പാര്‍ലിമെന്റില്‍ ഊന്നല്‍ കൊടുത്തിട്ടാണ് stayFree care ന്‍റെ വില 33% കുറഞ്ഞത്…”

“ഇവനെ ഒക്കെ എന്തിനാടാ അമിട്ടില്‍ ചേര്‍ത്തത്?? വല്ല ആന്‍റിഅമിട്ടും തുടങ്ങാന്‍ പറയ്‌…”

“ങാ…ഇനി നിങള്‍ രണ്ടു പേരും ഇങ്ങു വാ….”

“സാര്‍ ഞാന്‍ ഒരാളെ ഉള്ളു…..”

“പേരെന്താ….”

“ഞാന്‍ എഴുതി തരാം സാറ് വായിച്ചോ…. reqox ഇത് എന്താന്നു കണ്ടു പിടിച്ചാല്‍ എനിക്കൂടെ പറഞ്ഞുതരണെ…..

#സേവ്CID…

ഇതെന്‍റെ ഒരു രീതിയാ….സാറിന് സിനിമായിലെക്കെ താല്പര്യമുണ്ടോ?? നുമ്മ ശരിയാക്കിത്തരാം…മ്മ്..”

“ആ അമിത വണ്ണത്തിന്‍റെ പുറകിലുള്ളവന്‍ വാ…..നീയല്ലെടാ ബോംബ്‌ വച്ചേ??”

“ആനൃശംസ്യം പരോ ധ൪മ്മഃ ക്ഷമാ ച പരമം ബലം ന സത്യാദ് വിദ്യതേ പരം….ചെന്തെങ്ങിന്റെ കുലയാണേല്‍ ആടും….ആലിക്കാസിന്റെ ഷോരൂമാണേല്‍ കത്തും…സാറേ കഞ്ചാവ്‌ ഇരിപ്പുണ്ടോ??”

“ദാസാ ഇവ്മ്മാര് നമുക്ക്‌ പണിയാക്കും….”

“സാറേ ഞാന്‍ ടക്സ്..എനിക്ക് ഒരു ഐഡിയ….സാറ് അറിസ്ട കൊയമേനിയുടെ ദി ബാങ്ക് ജോബ്‌ അറ്റ്‌ ദി മിഡ്നൈറ്റ് കണ്ടിട്ടുണ്ടോ?? നമുക്ക്‌ അതിലെത് പോലെ ചെയ്യാം”

“ആ… ഞാനത് കണ്ടിട്ടുണ്ട്”

“അയ്യോ….കണ്ടിട്ടുണ്ടോ??? ഞാന്‍ കണ്ടിട്ടില്ല…. ഛെ..ആരും കാണാത്ത സില്മാപെരും പടിച്ചോണ്ട് വന്നതാ…….സാര്‍ അങ്ങിനെ പറയരുതായിരുന്നു!!….എങ്ങെയുണ്ട് കൊള്ളാമോ…??”

“മിണ്ടാതെ പോടാ നീ തമിഴ്നാട് പോലീസിന്റെ കയ്യീന്ന് കൊള്ളും”

*സാര്‍ ഒരു പ്രധാന തുന്തു*

“കടപ്പുറത്തൂന്നു കിട്ടിയതാ…..”

“ഇതേതാ ഒരു പുതിയ സാദനം??”

“സാറെ ഞാന്‍ വരാപ്പുഴെന്നു വിനു….നന്നായി ബ്രേക്ക് കോഡോക്കെ എഴുതും…..ഞാന്‍ കാരണം എത്ര കമ്പനികളാ കഞ്ഞി കുടിച്ചു പോകുന്നെന്നോ…”

“അതിനു മുന്നേ നല്ല ബിരിയാണി കഴിച്ചോണ്ടിരുന്നവരായിരിക്കും….നീ കാര്യം പറയെടെ”

“സാര്‍ അവനാണ് അസത്ത്….അവനു അടുക്കളേല്‍ തിരക്കായതിനാല്‍ വന്നില്ല…അവന്‍റെ പ്രതീകാത്മകമായ ചിതാഭസ്മം ഒഴുക്കല്‍ ചടങ്ങാണ്‌ അത്…അല്ലാതെ അതില് ഒരു സദുദേശവും ഇല്ല…..എന്‍റെ ഉണ്ടക്കണ്ണീ  നീതുവാണെ സത്യം….”

“ഇനി ആര്‍ക്കേലും വല്ലതും പറയാനുണ്ടോ??”

“എനിക്ക് പറയണം….സാറേ പണ്ട്….ഒരു മൂന്നു വയസ്സുള്ള കുട്ടി…..”

“ഹമ്മോ…മതിയെ…..തന്‍റെ പേര് അജിക്ക എന്നല്ലേ?? ഞങ്ങള്‍ അമേരിക്കേല്‍ ആരുന്നപ്പോ കേട്ടിട്ടുണ്ട്!!  ഇവിടെ ടിന്റു മോന്‍ ബുക്ക്‌ ഇറങ്ങുന്ന പോലെ അവിടെ അജിക്ക കൊമടീസ് പൊത്തകം ഇറങ്ങാര്‍ഉണ്ട്…ഇനീം അത് പറയല്ലേ….വേണേല്‍ ഞങ്ങള് കുറ്റം ഏറ്റെടുക്കാം അല്ലെ വിജയാ….”

“ഞങ്ങള്‍ ഇല്ല നീ മാത്രം…”

“ഡോ താനാ ഇവരുടെ വക്കീല്‍ അല്ലെ??”

“അയ്യോ സാറേ…എനിക്ക് അറിയാത്ത ഒരേ ഒരു പണി അതാ….നിങ്ങള്ക്ക് നിര്‍ബന്ധം ആണേല്‍ ഞാന്‍ CID പണി എടുക്കാന്‍ പോലും തയ്യാറാ…ഒരു അഭയാര്‍ത്തി ആണ് സാറേ…എന്ത് പണിയും എടുക്കും…..”

“വക്കീലേ എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട്……”

“ദാസാ….നമുക്ക്‌ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇവിടെ നിര്‍ത്താം അല്ലെ??”

“അതെ CID Mr.വജയാ….”
*CUT*

DGP:എന്തായി നിങ്ങളുടെ അന്വേഷണം??

“സര്‍…ഞങ്ങള്‍ അന്വേഷണത്തിന്‍റെ പാതയില്‍ വളരെയധികം മുന്നിട്ടു കഴിഞ്ഞു……അവമ്മാര്‍ പഠിച്ച കള്ളന്മാരാ…എല്ലാരും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു….ഇവരുടെ ഒക്കെ പുറകിലുള്ള കറുത്ത കൈകള്‍ വിയന്നയിലും സൗത്ത്‌ ആഫ്രിക്കയിലുമാന്…..ഞങ്ങള്‍ക്ക് ഉടനെ തന്നെ ഒരു യാത്രക്കുള്ള ഒരുക്കങ്ങള്‍ തയ്യാരാക്കിക്കോളൂ….”

DGP: പോടോ…CIDകളാണ് പോലും cidകള്‍….മാനം കെടുത്താന്‍ ഇറങ്ങിക്കോളും…..അബദ്ധത്തില്‍ ഉണ്ടായ തീ പിടുത്തം ആണെന്ന് അതിന്‍റെ മുതലാളി പോലും വിളിച്ചു പറഞ്ഞു അപ്പോഴാ…അവമ്മാരുടെ ഒരു വിയന്ന…ഓസിനു ഒരു ട്രിപ്പ്‌ അല്ലേടാ??…

YOU BOTH ARE SUSPENTED FROM THAMILNADU POLICE

“*cut*

“ദാസാ….”

“വിജയാ…”

“നിന്‍റെ കയ്യില്‍ ആ സീയീയോ ന്‍റെ നമ്പര്‍ ഉണ്ടോ??”

“ആ ഉണ്ട് എന്തിനാ??”

“ഒന്ന് വിളിച്ചു ചോദിക്ക് 2അമിട്ട് മെമ്പര്‍ഷിപ്പ്‌ തരാമോന്നു….”

“ഈ ബുദ്ധി എന്തെ നമുക്ക്‌ നേരത്തെ തോന്നീലാ???”

“എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ……..””

.

#100FactsAboutME

Posted: March 22, 2011 in Uncategorized

ഉദ്ദേശം #100FactsAboutME ആണ്….

ലെറ്റ്‌ മീ സ്ട്ടാര്‍ട്ടേ…………

1.ഞാന്‍ എന്ത് എഴുതാന്‍ പോകുന്നു എന്നോ എന്തിനു എഴുതാന്‍ പോകുന്നു എന്നോ എനിക്ക അറിയില്ല [പിന്നെ എന്തിനാ ഈ പണിക്ക് പോകുന്നെ എന്നും അറിയില്ല ]

2.ഇനി ബാക്കി ഉള്ള ൯൯  (99എന്ന് ഇങ്ങനെയും എഴുതാം അല്ലെ!!) എണ്ണത്തില്‍ ഒരു കാര്യവും കഥയും ഉണ്ടാകില്ല…വേണെമേന്ഗില്‍ വായന ഇവിടെ നിര്‍ത്താം [അയ്യോ അങ്ങിനെ പോകല്ലേ!! ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ!!]

3.ഒരുപാട് വായിക്കാറുണ്ട്,മലയാളം മാത്രം [ബാലരമ,ബാലഭുമി,പത്രം അതും സില്മാ പേജും സ്പോട്സ് പേജും മാത്രം]

4.എന്തും കഴിക്കാന് റെഡി സ്പൂണും കുന്തവും ഉപയോഗിക്കാന്അറിയില്ല [തിരിച്ചു കടിക്കാത്ത എന്തും,ചെലപ്പോ തിരിച്ചു കടിച്ചാലും!!]

5.എടാ ഞാന്‍ ഇത് ആരോടും പറയില്ല എന്ന് പറയുന്ന എല്ലാവരോടും എനിക്ക് വെറുപ്പാണ്!!

6.എന്‍റെ കൂട്ടുകാര്‍ക്ക് കിട്ടുന്ന എന്ത് സന്തോഷവും എന്‍റെയും സന്തോഷം [എടാ നീയൊന്നും ഒരു കാലത്തും നന്നാവില്ലെടാ ]

7.ഒരേ സമയം രണ്ടു പേരെ കൈകാര്യം ചെയ്യാന്‍ അറിയില്ല

8.I love my parents ♥

9.എഞ്ഞിരീയരിംഗ് നു ചേരുന്നത് വരെ ഞാന്‍ പര്രീക്ഷയുടെ തലേ ദിവസം പഠിച്ചിട്ടില്ല!!

10.എന്‍റെ ജാതകം നോക്കി ഏതോ ഒരു ജോത്സ്യന്‍ ഞാന്‍ പത്താം വയസില്‍ ദിവങ്ങതനാകും എന്ന് പറഞ്ഞിട്ടുണ്ട്!!

11)അങ്ങേരു 2005ഇല് മരിച്ചു [അപ്പൊ എനിക്ക് വയസ്സ് 15]

12)അമ്പലത്തില്‍ പോകാറില്ല [ദൈവത്തെ അറിയാന്‍ അമ്പലത്തില്‍ പോകണോ??]

13)ഓരോ പരീക്ഷ കഴിയുമ്പോഴും അടുത്തതില്‍ പിടിക്കാം എന്ന് പറയും [എവടെ!!]

14)ഉറക്കം വളരെ കുറവാണ്..രണ്ടു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ!!

15)ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ എന്നെ കടിച്ച ഒരു പ്രാണിയെ ഞാന്‍ തിന്നിട്ടുണ്ട്!! {check fact nbr 4}

16)നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അടുത്ത പറമ്പിലെ കൊക്കോ കായ അടിച്ചു മാറ്റിയതിനു അമ്മേടെ അടുത്തുന്നു കിട്ടിയ തല്ലു ഇപ്പോഴും മറക്കില്ല!!

17)അതേ വര്ഷം ക്ലാസ്സിലെ ഒരു പെണ്ണ് എന്നോട് “നിന്നെ എനിച്ച് ഭയങ്കര ഇഷ്ട്ടാണ്” നു പറഞ്ഞാരുന്നു!! [സത്യം മാത്രം ]

18)അന്ന് ഞാന്‍ കരഞ്ഞു കരഞ്ഞു മൊത്തം ചളം ആക്കി,പേടിച്ചിട്ട് ഏഴാം ക്ലാസ്സുവരെ ഞാന്‍ അവളോട്‌ മിണ്ടീട്ടില്ല [മണ്ടന്‍]

19)എട്ടില്‍ എത്തിയപ്പോ തോന്നി അന്ന് അങ്ങിനെ പറയണ്ടാരുന്നു എന്ന്….പക്ഷെ അവളും വീട്ടികാരും ചെന്നൈക്ക് താമസം മാറി [സെന്റി]

20)കരച്ചില്‍ വന്നാല്‍ കരയും!!

21)ഒരുത്തന്‍ ഉണ്ടാരുന്നു ക്ലാസ്സില്‍ എന്നും ക്ലാസ്സില്‍ പഷ്ട്റ്റ്‌ എനിക്ക് അവനെ അന്നും ഇന്നും ഇഷ്ട്ടല്ല!!

22)നാട്ടില്‍ വയലില്‍ വരുന്ന പക്ഷിയെ പിടിക്കാന്‍ കെണി വച്ചു കെണി അത് വഴി പോയ ഒരാളുടെ കാലില്‍ ഉടക്കി..പോരെ പൂരം [വീണ്ടും തല്ല്]

23)ഞാന്‍ നല്ല നുണയാനാ [എന്താന്നു അറിയില്ല [പറയുന്നത് നുണ ആണെന്ന് എല്ലാര്‍ക്കും മനസ്സിലാകും]

24)കുറെ കാലം മുടി അറ്റ്‌ന്ഷന്‍ ആയിരുന്നു!! ഇരട്ടപ്പേര് :മുള്ളന്‍പന്നി

25)അമ്മയെ ആണോ അച്ഛനെ ആണോ കുടുതല്‍ ഇഷ്ട്ടം എന്ന് ഇതുവരെ നിജപ്പെടുത്താന്‍ പറ്റിയിട്ടില്ല [കോഴി.കോഴിമുട്ട കഥ പോലെ]

26)നാലില്‍ പടികുമ്പോ മലയാളം കോപ്പി എഴുതാന്‍ പറഞ്ഞു “ആ” എന്നാ അക്ഷരത്തിന്റെ വാല് രണ്ടു വരയുടെ ഉള്ളില്‍ ടീച്ചര്‍ എഴുതി തന്നു…അമ്മ പറഞ്ഞു അങ്ങിനെ അല്ല എന്ന്!! ഞാന്‍ ശരിയായ രീതിയില്‍ (അമ്മ)എഴുതി കൊണ്ടുപോയി…ടീച്ചര്‍ക്ക് കലിപ്പ് ആകെ പ്രശ്നം!! അവസാനം ടീച്ചര്‍ തോറ്റു

27)ആറില്‍ പഠിക്കുമ്പോ ക്ലാസ്സിലെ ഒരുത്തിയെ നായിന്റ മോളെ എന്ന് വിളിച്ചതിനു ഹെഡ്‌ മാഷിന്റെ ചൂരല്‍ കഷായം [സത്യത്തില്‍ ആ വടി കമ്യൂണിസ്റ്റ്‌ പച്ച്ചയുടെത് ആയിരുന്നു..]

28)ആ എന്‍റെ അച്ഛനും അമ്മയും അദ്യാപകരാ [അത് കൊണ്ട് തന്നെ എനിക്ക് ഈ പരുടി ഇഷ്ട്ടല്ല]

29)ആദ്യമായി പാന്‍റ് ഇട്ടതു ആറില്‍ പഠിക്കുമ്പോഴാ…

30)എട്ടില്‍ പഠിക്കുന്ന കാലത്ത് സൈക്കിള്‍ വാങ്ങിത്തരാന്‍ വേണ്ടി ഒരു രാത്രി മൊത്തം കരഞ്ഞു കരഞ്ഞു കാര്യം സാധിച്ചിട്ടുണ്ട് [വജ്രായുധം]
31)തെയ്യത്തിനോടു നിങ്ങടെ പേരെന്താ എന്ന് ചോദിച്ചിട്ടുണ്ട് [കൂട്ടുകാരുടെ ഇടയില്‍ respect++]

32)എനിക്ക് കൊക്കാച്ചിയെ പേടി ഇല്ലാരുന്നു!! വീട്ടിന്റെ അടുത്ത് ഉള്ള ഒരു വല്യപ്പന്‍ (ചെറുപ്പത്തില്‍ ഞാന്‍ വിളിച്ചത് “അപ്പട്ടതോയ്‌ ” അങ്ങേരെ വല്യ പേടിയാ….)

33)ഒരിക്കല്‍ കേട്ട പേരും പരിചയപ്പെട ആളെയും മറക്കാറില്ല [“എടാ നവനീതെ??!” “ആരാ?”]

34)Iam week in english [ആ വാക്യം വായ്ച്ചാല്‍ തന്നെ മനസ്സിലാകും അല്ലെ!!

35)സില്മാ പ്രാന്തന്‍

36)മറന്നു….ആ എന്‍റെ പേര് നവനീത്

37)യാത്ര ചെയ്യാന്‍ വല്യ ഇഷ്ട്ടം ആണ്,ഒറ്റയ്ക്ക് [ഞാന്‍ ഒന്നില്‍ പഠിക്കുമ്പോ ഉസ്കൂളില്‍ ഒറ്റയ്ക്ക് പോയിട്ടുണ്ടല്ലോ]

38)LKG,UKG,preeKG, ഇതില്‍ ഒന്നിലും പോയിട്ടില്ല….അംഗനവാടി ഒന്ളി

39) പ്ലസ്‌ ടു വരെ കണക്ക്‌ എനിക്ക് ഇഷ്ട്ടവിഷയം ആരുന്നു!! [ഇപ്പോഴും ഫുള്‍ മാര്‍ക്ക്‌]

41)കട്ടന്‍ചായ…..

42)മാങ്ങ പറിക്കാന്‍ ഏതു വല്യ മാവിലും കയറും….ഇപ്പോഴും ഒരു മടിയും ഇല്ല….

43)ഏഴില്‍ പഠിക്കുമ്പോ നാടകത്തില്‍ ഒരു സിന്ഗം ആയിട്ട് അഭിയിചിട്ടുണ്ട് [ഡെഡ് ബോഡി]

44)പ്രണയം…….[9th..]

45)പ്രണയം…….

46)പ്രണയം…….

47)പ്രണയം……

.

.

.

.

.

.

.

.

.

.

.

.

.

.

.

.

98)അടിപിടി…..

99)ഇതിനു ഇടയ്ക്കു ഉള്ളതൊക്കെ പറയാന്‍ എനിക്ക് പേടിയാ…..

100)ആദ്യമേ ഞാന്‍ പറഞ്ഞതാ ഇതൊന്നും വായിക്കാന്‍ മേനക്കെടണ്ടാ എന്ന്!!! ക്ഷമി!!
101)മര്യാദക്ക് നമ്പര്‍ വൃത്തിക്ക് ടൈപ്പ് ചെയ്യാന്‍ അറിയാത്ത ഞാനാ കണക്ക്‌ പുലി[ലുക്ക്‌ 39th fact]….40 മിസ്സായി..

ഭൌജ്ജികം

Posted: March 6, 2011 in Uncategorized

അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍,
ആകാശ നീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു.
സീതയുടെ മാറുപിളര്‍ന്നു രക്തം കുടിച്ചൂ ദുര്യോധനന്‍.
ഗുരുവായൂരപ്പന് ജലദോഷമായിരുന്നൂ അന്ന്.
അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന
സന്ധ്യയില്‍ അവളവനോടു ചോദിച്ചു..
“ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ചുകൊണ്ട്…” ?

 

കഴിഞ്ഞ ഫുട്ബോള്‍ വേള്‍ഡ്‌ കപ്പില്‍ നുമ്മ കൊറേ പ്രവചിച്ചതാ……..

പ്രവചനം ഒക്കെ കഴിഞ്ഞപ്പോ എനിക്കും പോള്‍ ബാര്‍ബര്‍ നീരാളിക്കും വല്യ ഡിമാന്റ് ആയി….

ഈ പബ്ലിസിട്ടിയില്‍ തീരെ താല്പര്യമില്ലാത്തോണ്ട് ഞാന്‍ പിന്മാറി….

അവസാനം എന്തായി എന്നെ എല്ലാരും അങ്കീകരിച്ചു നീരാളീനെ തള്ളികൊന്നു…..

പറഞ്ഞു വരുന്നത് എന്താന്നു വച്ചാല്‍ ഞാന്‍ ഇപ്പ വീണ്ടും പ്രവചിക്കാന്‍ പോകുവാ…..

ഇപ്പ്രാവശ്യം ക്രിക്കെറ്റില്‍ കറക്കികുത്താം [പണ്ട് ഇന്ജിനീയരിംഗ് എന്‍ട്രന്‍സ്‌ നു ചെയ്ത ശീലമുണ്ട്….. റാങ്ക് പറഞ്ഞപ്പോ ഫോണ്‍ നമ്പര്‍ അല്ല ചോദിച്ചേ നു ആള്‍ക്കാര്‍ പറയുമാരുന്നു]

ഇവിടേം വന്നു പ്രവചനം തുടങ്ങിയപ്പോ മറ്റൊരു പോള്‍ ബാര്‍ബര് സാക്ഷാല്‍ ഷെയ്ന്‍വോണ്‍ ‍[മനുഷ്യന്റെ കഞ്ഞീല്‍ കല്ലും മണ്ണും വാരിയിടാന്‍ ]

അവന്‍ ഒരു മുടിഞ്ഞ പ്രവചനം നടത്തി….. ദാ കണ്ടില്ലേ


ഈ ഒറ്റ കാരണത്താല്‍ ഞാനും തുടങ്ങാന്‍പോകുവാ……..

എന്‍റെ പോള്‍ മുത്തച്ഛന്‍ അനുഗ്രഹിക്കും എന്നാ പ്രതേക്ഷയൊടെ…..

match1  9 Feb – Bangladesh — India, Dhaka

ഇന്ത്യ ജയിക്കും അല്ലേല്‍ ബംഗ്ലാദേശ് തോക്കും !!! [ പ്രവചന സമയം : കളി കഴിഞ്ഞ് കൃത്യം 1 മിനിറ്റ്‌ ശേഷം ]

21 Feb – Australia v Zimbabwe, Ahmedabad

അഹമ്മദാബാദ് ജിയിക്കും ഉറപ്പാ  [കൊല്ലെണ്ടാ…ഞാന്‍ പാവല്ലേ ]

ഇനി  ശരിയാകുംആദ്യത്തെ  ആഴ്ച്ച പ്രവചിച്ചതൊക്കെ ഒരു വകയായി. ഇനിയെങ്കിലും  വല്ലതും നടക്കുമോന്ന് നോക്കാം……
27 Feb – India v England, Kolkata

ഇത് മറ്റവന്‍ പ്രവചിച്ച കളിയാ….ഞാന്‍ ഇടപെടുന്നില്ലേ [അവന്‍ ജീവിച് പോക്കൊട്ട്….]

5 Mar – Sri Lanka v Australia, Colombo

പ്രവചനം : ഡ്രോ ആയില്ലെങ്കില്‍ രണ്ടിലൊരു ടീം ജയിക്കും

6 Mar – India v Ireland, Bangalore

ആര് ജയിച്ചാലും ശാന്തപ്പനെ പുറത്താക്കണം !!! [അല്ലേല്‍ ഇനിയുള്ള ഇന്ത്യേടെ കളി ഗോപി ]

12 Mar – India v South Africa, Nagpur

രണ്ടു ടീമും ജയിച്ചില്ലെങ്കില്‍ മത്സരം ഡ്രോ ആകും [ങാ!!!]
19 Mar – Australia v Pakistan, Colombo

ഒരു ടീം ജയിച്ചാല്‍ മറ്റേ ടീം തോല്‍ക്കും[കളി  ഇവരു തമ്മില്‍ ആണല്ലോ അല്ലേ?]

ഞാനെന്തൊക്കെ പറഞ്ഞാലും ജയിക്കാന്‍ പോകുന്നത് ഇന്ത്യ  തന്നെ !!!(അവര് കളിക്കുന്നുണ്ടോ ??)